Recipe

പഴംഹൽവ ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ കിടിലൻ ആണ്

ചേരുവകൾ

പഴം – 1കിലോ
ശർക്കര – 250 ഗ്രാം
പഞ്ചസാര – 1/4 കപ്പ്‌
പാൽ – 1/2 കപ്പ്‌
നെയ് – 4 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്

ഉണ്ടാക്കുന്ന വിധം

ശർക്കര 1/2 കപ്പ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ ശർക്കര പാനി ഉണ്ടാക്കുക. മിക്സിയിൽ പഴം, പഞ്ചസാര, പാൽ ഒഴിച്ചു അടിക്കുക. ഒരു പാൻ വെച്ച് അതിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു അതിലേക്കു പഴം അടിച്ചത് ഇട്ടു ഒന്ന് പച്ച മണം മാറുമ്പോൾ ശർക്കര പാനി ഒഴിച്ചു നന്നായി മിക്സ്‌ ചെയ്തു ഏലക്ക പൊടി, ഉപ്പ് എന്നിവ ഇട്ടു മിക്സ്‌ ചെയ്തു കുറുക്കി എടുത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ അതിലേക്കു 1ടേബിൾ സ്പൂൺ നെയ്യും കൂടെ ഒഴിച്ചു ഹൽവ നന്നായി സെറ്റ് ആകുമ്പോൾ പാത്രത്തിൽ നിന്നും മാറ്റി ചൂടാറുമ്പോൾ കട്ട്‌ ചെയ്തു ഉപയോഗിക്കാം.