Celebrities

അഞ്ച് മാസം കൊണ്ടുണ്ടായ മാറ്റം; പങ്കുവെച്ച് നടി വരദ | Actress Varadha

വർക്കൗട്ട് ചെയ്ത് വണ്ണം കുറച്ചതിനു ശേഷമുള്ള വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്

വിശേഷങ്ങളിൽ പലതും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നയാളാണ് വരദ. വർക്കൗട്ട് ചെയ്ത് വണ്ണം കുറച്ചതിനു ശേഷമുള്ള വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. എങ്ങനെയാണ് അത് സാധ്യമായതെന്നും പറയുന്നുണ്ട്.

‘കുറച്ചു മാസങ്ങൾക്കു മുന്നേ ഞാൻ കുറച്ചധികം ഓവർ വെയ്റ്റ് ആയിരുന്നു. അതൊന്നു നോർമലാക്കാൻ ഞാൻ ഡയറ്റും വ്യായാമവും തുടങ്ങി.. സാധാരണ എന്ത് ഹെൽത്തി ഹാബിറ്റ്സ് തുടങ്ങിയാലും അത് സ്ഥിരമായി മുടങ്ങാറുള്ളത് ഷൂട്ട് തുടങ്ങുമ്പോഴാണ്.. സമയം തെറ്റിയുള്ള ഉറക്കം, ഭക്ഷണം. അതിന്റെ കൂടെ ക്ഷീണം കൂടെയായാൽ പിന്നെ പറയണ്ട.. മൊത്തത്തിൽ എല്ലാം ഉഴപ്പും.. ഇപ്രാവശ്യം ഞാൻ എല്ലാം ഒന്ന് മാറ്റിപ്പിടിച്ചു..

ഷുഗർ ഏറെക്കുറെ കട്ട് ചെയ്തു.. ഓവക്‌ നൈറ്റ് ഓട്സ്, ഫ്രൂട്ട്സ്, ഗ്രീൻ ടീ, നട്സ് ആൻഡ് സീഡ്സ് ഒക്കെ ആഡ് ചെയ്തു.. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്.. പിന്നെയുള്ളത് വ്യായാമം.. ഏഴോ എട്ടോ മണിക്കൂർ ഉറക്കമില്ലെങ്കിൽ എന്റെ കാര്യം പോക്കാ.. അത് കൊണ്ട് രാവിലെ നേരത്തെ എണീറ്റുള്ള നടപ്പൊന്നും നടക്കില്ല.. അതിന് ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെറ്റ് ആക്കിയ പരിപാടിയാണ് ഇപ്പോൾ കാണുന്നത്.. ഷൂട്ടിന് ഇടയിൽ കിട്ടുന്ന ഗ്യാപ്പിൽ അങ്ങ് നടക്കും.. ആദ്യം എനിക്ക് ഭ്രാന്തായെന്ന് ഇവിടെ ഉള്ളവർക്ക് തോന്നിക്കാണുമായിരിക്കും.. എന്തായാലും ഇപ്പോൾ അവർക്കും കണ്ട് ശീലമായി. 5 മാസങ്ങൾ കൊണ്ട് എനിക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട്.. ഞാൻ എന്റെ ഐഡിയൽ വെയ്റ്റിലേക്ക് എത്തി.. കൂടുതൽ എനർജറ്റിക് ആയി.. മൊത്തത്തിൽ ഹാപ്പി’, വരദ കുറിച്ചത്.

content highlight: Actress Varadha