സംഗീത പരിപാടിക്കിടെ ഹിന്ദി ഗായിക നേഹ കക്കർ പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് ഈ സംഗീത പരിപാടിക്ക് നേഹ എത്തിയത്, സദസിന്‍റെ പ്രതികരണം കണ്ടാണ് ഗായിക കരയുന്നത്.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, ആരാധകരോട് ക്ഷമാപണം നടത്തുന്നത് കാണാം. “ഫ്രണ്ട്സ്, നിങ്ങൾ ശരിക്കും സ്വീറ്റാണ്! നിങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. അത് ഇവിടെ നടന്നതില്‍ ഞാന്‍ വിഷമിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു. ഈ വൈകുന്നേരം ഞാൻ എന്നെന്നേക്കുമായി ഓർക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ ഇനിക്ക് ഈ വേദി വിടാന്‍ പറ്റില്ല” നേഹ പറയുന്നത് വീഡിയോയില്‍ ഉണ്ട്.
content highlight: Neha Kakkar