Kerala

ജനപ്രതിനിധികൾക്കുള്ള സല്യൂട്ട് നിർത്തണം; സബ്മിഷൻ ഉന്നയിച്ച് എം വിൻസെന്റ് എംഎൽഎ, അനുമതി നിഷേധിച്ചു

ജനപ്രതിനിധികൾക്ക് പൊലീസും മറ്റ് സേനാംഗങ്ങളും നൽകുന്ന സല്യൂട്ട് നിർത്തണമെന്ന എം വിൻസന്റ് എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ അനുമതി നൽകിയില്ല. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ട്.

സല്യൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നു. സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നായിരുന്നു സബ്മിഷൻ നോട്ടീസിൽ എം വിൻസൻറ് എംഎൽഎ ഉന്നയിച്ചത്.

സമീപ കാലങ്ങളിൽ അവതരിപ്പിച്ച സബ്മിഷനുകളിൽ ക്രിയാത്മകമായ നിർദേശമായിരുന്നു എംഎൽഎ പങ്കുവെച്ചത്.

 

Latest News