വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
വെളുത്തുള്ളി – 10 എണ്ണം
ഇഞ്ചി – ഒരു വലിയ കഷണം
സവാള – 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
ചെറിയുഉള്ളി – 15 എണ്ണം
കുരുമുളകുപൊടി – 1ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഗരംമസാല – 1 ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
തക്കാളി – 2 ഏണ്ണം
ചിക്കൻ – 1 കിലോ
തേങ്ങ കൊത്ത് ആവശ്യത്തിനു
ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചശേഷം ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക. നന്നായി വഴറ്റുക. സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി ഇളക്കുക. കുറച്ച് കറിവേപ്പില ചേർക്കുക. പച്ചമുളക് നീളത്തിൽ കീറിയത് ചേർക്കുക. ചെറിയ ഉള്ളി കൂടെ ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുരുമുളകുപൊടി ഇട്ട ശേഷം നന്നായി വഴറ്റുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല ഇവ ചേർത്ത ശേഷം നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. ഇനി ഇത് അടച്ച് വെച്ച് വേവിക്കുക. ഇത് നല്ലവണ്ണം വെന്തശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് റെസ്റ്റിൽ വെച്ച ചിക്കൻ ചേർക്കുക. നന്നായി ഇളക്കുക. അടച്ച് വെച്ച് വേവിക്കുക. കുറച്ച് ചൂട് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് തേങ്ങ കൊത്ത് ചേർക്കുക. നന്നായി ഇളക്കുക. നല്ല ടേസ്റ്റിയായ ചിക്കൻ കറി തയ്യാർ!!