കൊല്ലം നഗരത്തിൽ എആർ ക്യാമ്പിന് സമീപം 3 ബസുകൾ കുട്ടിയിടിച്ചു. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്. കൊല്ലം കോർപറേഷന് സമീപം എ ആർ ക്യാമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. മുന്നിൽ പോയ പ്രൈവറ്റ് ബസ് ആളെ കയറ്റാൻ പെട്ടന്ന് നിർത്തിയതോടെ പിന്നിലെത്തിയ രണ്ട് കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: 3 bus accident at kollam