Kerala

ഹരിത ടൂറിസ കേന്ദ്രമാകാനൊരുങ്ങി ഹിൽ പാലസ് മ്യൂസിയം

ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്ഥലം സന്ദർശിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ഹെൽത്ത് വിഭാഗവും, മ്യൂസിയം ജീവനക്കാരും വിവിധ കോളേജുകളായ സെൻറ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുത്തൻകുരിശ്, രാജഗിരി കോളേജ് ഓഫ് മാനേജ്മെൻറ് ആൻഡ് അപ്ലൈഡ് സയൻസ്, കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്. എച്ച് തേവര കോളേജ് എന്നീ കോളേജുകളുടെ എൻഎസ്എസ് വോളണ്ടിയേഴ്സ് ഉൾപ്പെടുന്ന 80 ൽ ഏറെ വിദ്യാർത്ഥികളും ചേർന്നാണ് ക്ലീനിംഗ് ഡ്രൈവ് നടത്തിയത്.

Latest News