അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാർഥി ആയിരുന്ന തേജസിന്റെയും വിവാഹം മലയാളികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബറിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. പേരന്റ് ഹുഡ് ആഘോഷമാക്കുകയാണ് മാളവികയും തേജസും. മകളുടെ ചോറൂണിന്റെ വീഡിയോ ആണ് ഏറ്റവുമൊടുവിലായി ഇവർ പങ്കുവെച്ചിരിക്കുന്നത്.
മാളവികയുടെ നാടായ പാലക്കാട്ടുള്ള മാങ്ങോട്ട് കാവ് ക്ഷേത്രത്തിലാണ് മാളവികയുടെയും തേജസിന്റെയും മകൾ, ഗുൽസു എന്നു വിളിക്കുന്ന റുഥ്വി തേജസിന്റെ ചോറൂണ് ചടങ്ങ് നടന്നത്. മാളവികയുടെയും തേജസിന്റെയും അടുത്ത കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ചു നടത്തിയ ചെറിയൊരു ഫങ്ഷനായിരുന്നു മകളുടെ ചോറൂണ് ചടങ്ങ്.
‘ഗുൽസുവിന്റെ അഞ്ചാം നാൾ അടുത്തിടെ കഴിഞ്ഞതേയുള്ളു. 24 നല്ല ദിവസമായി കണ്ടതുകൊണ്ടാണ് ആ ദിവസം ചോറൂണ് നടത്തിയത്. ഇവിടുത്തെ രീതി അനുസരിച്ച് കുട്ടിക്ക് മാത്രമല്ല അമ്മയ്ക്കും കുഞ്ഞിന്റെ ചോറൂണ് കഴിയും വരെ അമ്പലത്തിൽ പ്രവേശിക്കാൻ കഴിയില്ല. ചോറൂണ് ചടങ്ങ് കഴിഞ്ഞശേഷമാണ് ആദ്യമായി അമ്മയും കുഞ്ഞും അമ്പലത്തിൽ കയറി തൊഴുക. ചോറൂണ് കഴിഞ്ഞുവെങ്കിലും ആറ് മാസം കഴിഞ്ഞ് മാത്രമെ കുഞ്ഞിന് സോളിഡ് ഫുഡ് കൊടുത്ത് തുടങ്ങുകയുള്ളൂ’ എന്നും മാളവിക പറഞ്ഞു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് തനിക്ക് ലീവ് നീട്ടിക്കിട്ടിയ സന്തോഷവും വ്ളോഗിലൂടെ പങ്കുവെച്ചു. ലീവ് നീട്ടിക്കിട്ടിയതുകൊണ്ടാണ് ചോറൂണിൽ പങ്കെടുക്കാൻ സാധിച്ചതെന്നും പോകുന്നതിനു മുൻപ് എമ്പുരാൻ കൂടി കാണാൻ പറ്റുമായിരിക്കുമെന്നും തേജസ് പറഞ്ഞു.
STORY HIGHLIGHT: malavika and thejus daughter ceremony