അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ ബാബു എംഎൽഎയ്‌ക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2007 ജൂലൈ ഒന്ന്, 2016 ജനുവരി 25 കാലഘട്ടത്തിൽ കെ ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു കണ്ടുകെട്ടിയത്. ഇ ഡി യുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
2020 ജനുവരി 22 നായിരുന്നു ഇ ഡി മുൻ മന്ത്രി കെ ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്.