പ്ലസ്ടു പരീക്ഷയെഴുതിയ ആറ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. തിരുപ്പൂര്‍ അമ്മപാളയത്തെ രാമകൃഷ്ണവിദ്യാലയത്തിലെ അധ്യാപകനായ സമ്പത്ത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂര്‍ വെങ്കമേട്ടിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം.
അവസാന പരീക്ഷാ സമയത്ത് പരീക്ഷ ഹാളിൽ സമ്പത്ത്കുമാര്‍ ഡ്യൂട്ടിയിലായിരുന്നു. ക്ലാസ് മുറിയില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു. പരിശോധന നടത്താനെന്ന വ്യാജേന അധ്യാപകൻ പെണ്‍കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് പരാതി.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി മാതാപിതാക്കളോട് കുട്ടികൾ വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രം സൂപ്പര്‍വൈസറെയും തിരുപ്പൂര്‍ സിറ്റിപോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
STORY HIGHLIGHT: sexual harassment in exam hall