Kerala

രാസലഹരിയുമായി പിടിയിലായ സംഭവം; പ്രതികൾക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി – drug peddlers jailed

കേസില്‍ ഒന്നും രണ്ടും പ്രതികളാണിവര്‍. മൂന്നും നാലും പ്രതികളെ വെറുതേ വിട്ടു

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തുനിന്ന് രാസലഹരിയുമായി പിടിയിലായ സംഭവത്തില്‍ പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ഏഴാം കോടതി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. എറണാകുളം ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈല്‍ കോട്ടയം നാട്ടകം സ്വദേശിനി സൂസിമോള്‍ എം. സണ്ണി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഇരുവരുടെയും പക്കൽ നിന്ന് 350 ഗ്രാം എംഡിഎംഎയാണ് പിടികൂടിയിരുന്നത്. കാറില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ കാറില്‍ നിന്ന് 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടടുത്തത്.

കേസില്‍ ഒന്നും രണ്ടും പ്രതികളാണിവര്‍. മൂന്നും നാലും പ്രതികളെ വെറുതേ വിട്ടു. ഇവരുടെ സംഘത്തിലുള്ളവര്‍ എക്‌സൈസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

STORY HIGHLIGHT: drug peddlers jailed