Kerala

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം – student bus fare hike

യാത്രക്കാരിലധികവും വിദ്യാര്‍ത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനം.

സംരക്ഷണജാഥ ഫലം കണ്ടില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പതിമൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്. .

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച വിവിധ കമ്മിഷനുകള്‍ മിനിമം ചാര്‍ജുമായി ബന്ധപ്പെട്ട ശുപാര്‍ഷകള്‍ മുന്നോട്ട് വെച്ചിങ്കിലും സര്‍ക്കാര്‍ ഇത് പരിഗണിച്ചിരുന്നില്ല. എന്നാൽ യാത്രക്കാരിലധികവും വിദ്യാര്‍ത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം.

STORY HIGHLIGHT: student bus fare hike