പത്തനംതിട്ട കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിൻ്റ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പ്രവീൺ ആണ് പോലീസ് പിടിയിലായത്. എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം അപഹരിക്കാനാണ് പ്രതി ശ്രമം നടത്തിയത്. എന്നാൽ സുരക്ഷ അലാറം അടിച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു .
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൂടാതെ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് എന്നും കൂടൽ പോലീസ് പറഞ്ഞു.
STORY HIGHLIGHT: atm robbery attempt