ചേരുവകൾ
• വാഴപ്പിണ്ടി
• തുവര പരിപ്പ് – 1/4 കപ്പ്
• തേങ്ങ ചിരകിയത് – 1 കപ്പ്
• മഞ്ഞൾപൊടി
• മുളക് പൊടി
• വെളുത്തുള്ളി
• ചെറിയജീരക പൊടി – 1/4 ടീ സ്പൂൺ
• വെളിച്ചെണ്ണ
• കടുക്
• ഉഴുന്ന്
• വറ്റൽ മുളക്
• വേപ്പില
• ഉപ്പ്
രീതി
വാഴപ്പിണ്ടി കഴുകി വൃത്തിയാക്കിയ ശേഷം വട്ടനെ മുറിച്ചെടുക്കുക . ഇനി ഇത് ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിൽ വെള്ളം എടുക്കുക. അതിലേക്ക് കുറച്ചു തൈര് ചേർത്ത് മിക്സ് ചെയ്ത് ഈയൊരു അരിഞ്ഞ വാഴപ്പിണ്ടി അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഴപ്പിണ്ടി കളർ മാറില്ല. ശേഷം ഇത് നന്നായി കഴുകി നമുക്ക് വാഴപ്പിണ്ടി തോരൻ ഉണ്ടാക്കാം
ഒരു പാൻ അടുപ്പിൽ വയ്ക്കുക ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉഴുന്നുപരിപ്പ് കൂടി ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് മുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർത്തു കൊടുത്ത അടച്ചുവെച്ച് രണ്ടു മൂന്നു മിനിറ്റ് വരെ വേവിക്കുക. ശേഷം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന തുവരപ്പരിപ്പ് ചേർത്ത് കൊടുക്കാം. കൂടെ തന്നെ തേങ്ങയുടെ മിക്സ് ചേർത്തു കൊടുക്കാം. അതിനായി തേങ്ങയിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി വെളുത്തുള്ളി ചതച്ചത് ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം അത് വേണം നമ്മൾ ഈ ഒരു വാഴപ്പിണ്ടി മിക്സിലേക്ക് ചേർത്ത് കൊടുക്കാനായി. ഇനി ഇത് വീണ്ടും അടച്ചുവച്ച് 7 മിനിറ്റ് വരെ കുക്ക് ചെയ്യുക ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. അവസാനം കുറച്ച് വേപ്പില കൂടി വിതറി നമുക്ക് തീ ഓഫാക്കാവുന്നതാണ്.