Kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; മുന്നറിയിപ്പുമായി ഹൈക്കോടതി – Competition among private buses

കേസിൽപ്പെട്ട പല ഡ്രൈവ‌‌ർമാർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്

എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട് മാത്രം മൂന്നു മാസത്തിനിടയിൽ 5618 പെറ്റി കേസുകൾ രജിസ്റ്റർ‌ ചെയ്തതായുള്ള വിവരങ്ങൾ സർക്കാർ ഹൈക്കോടതിയിൽ കൈമാറി. മൽസരയോട്ടത്തിനിടെ അപകടമുണ്ടായതടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ സ്ഥിരമായ ജാഗ്രത വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.

ബസ് ഡ്രൈവർമാർക്കെതിരേ 167 കേസുകൾ ആണ് എടുത്തിട്ടുള്ളത്. എന്നാൽ കേസിൽപ്പെട്ട പല ഡ്രൈവ‌‌ർമാർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നടപടി റിപ്പോർട്ടുകൾ തുടർച്ചയായി കോടതിയിൽ സമർപ്പിക്കണമെന്നും അലക്ഷ്യ ഡ്രൈവിംഗ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

STORY HIGHLIGHT: Competition among private buses