തിരുവനന്തപുരം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽൽപ്പെട്ട് മുങ്ങിമരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ ജീവന്‍ ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ ശ്രീപാര്‍ഥസാരഥിയെയാണ് കാണാതായത്. ഇരുവരും കാഞ്ഞിരംകുളം സർക്കാർ കോളേജിലെ ഒന്നാംവർഷ പിജി വിദ്യാർത്ഥികളാണ്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയായ സിബി മാത്യുവാണ് അപകട വിവരം സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളെ അറിയിച്ചത്. അവധി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ അടിമലത്തുറയിലെത്തിയത്. കുളിക്കുന്നതിടയിലുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ട സിബി ലൈഫ് ഗാര്‍ഡുകളോട് വിവരം പറഞ്ഞു. ഇവരാണ് ജീവനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
അടിയന്തര പ്രാഥമിക ചികിത്സ നല്‍കിയശേഷം അവരുടെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
STORY HIGHLIGHT: student drowned in sea