ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഇളനീർ കൊണ്ടൊരു അടിപൊളി പുഡ്ഡിങ് തയ്യാറാക്കിയാലോ. അതീവ രുചിയുള്ള ഈ പുഡ്ഡിങ് കുറഞ്ഞ ചേരുവകൾ കൊണ്ട് നിമിഷ നേരം കൊണ്ട് തയ്യാറാക്കാം.
ചേരുവകൾ
ഇളനീർ – 1
പഞ്ചസാര – 1/4 കപ്പ്
കോൺഫ്ലവർ – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയിലേക്ക് ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. ശേഷം കൈ വിടാതെ ഇളക്കി ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക. ഇളനീർ പുഡ്ഡിങ് തയ്യാർ.
STORY HIGHLIGHT: coconut pudding