ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ്. ബിജെപി ഇതര പാര്‍ട്ടികളിലുള്ളവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുമോ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ബിഹാറിലെ പശ്ചിമ ചമ്പാരണ്‍ ജില്ലയില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന്റെ പദയാത്ര സഹര്‍സ ജില്ലയിലെത്തിയപ്പോഴാണ് വിവാദ സംഭവം നടന്നത്. ബങ്കാവ് ഗ്രാമത്തിലെ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ സന്ദര്‍ശം നടത്തിയ ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ ചില ആളുകള്‍ ക്ഷേത്രം കഴുകി വൃത്തിയാക്കി.
ഇതിന്റെ വീഡിയോ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ കനയ്യ കുമാറിന്റെ രാഷ്ട്രീയത്തോടുള്ള നിരസിക്കലിന്‍റെ തെളിവാണിതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി.