ജമ്മുകശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സേന വധിച്ചു. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കത്വയിലെ വനമേഖലയിൽ ഭീകരസാന്നിധ്യം സുരക്ഷാസേന തിരിച്ചറിയുന്നത്. ഇതോടെ മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ സേന ആരംഭിച്ചു. ഇതിനിടയിലാണ് ജുത്താനയിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്. തിരിച്ചടിച്ച സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ദൗത്യത്തിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.