മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വി ഡി സതീശന്‍. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷൻ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ട്. സേവനം നൽകിയിട്ടില്ല എന്ന് മൊഴിയുണ്ട്. അകൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യം. അങ്ങനെയെങ്കിൽ എന്തിന് പണം വന്നു എന്നും വി ഡി സതീശന്‍ പറഞ്ഞു.