ഈ ചൂടത്ത് ഉള്ളൊന്ന് കുളിർപ്പിച്ചെടുക്കാം തണ്ണിമത്തൻ കൊണ്ട്. വെറൈറ്റി ആയൊരു വാട്ടർ മെലൺ കൂളർ തയ്യാറാക്കാം ഈസിയായി. കുട്ടികൾക്കും തയ്യാറാക്കി നൽകാം ഈ കിടിലൻ ഐറ്റം.
ചേരുവകൾ
ചിയാസിഡ് – രണ്ടു വലിയ സ്പൂൺ
തണ്ണിമത്തൻ കഷണങ്ങളാക്കിയത് – കാൽകപ്പ്
പുതിനയില – മൂന്ന്
തണ്ണിമത്തൻ ജ്യൂസ് – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
കുരുമുളകു പൊടി – ഒരു നുള്ള്
ഐസ് ക്യൂബ്സ് – പാകത്തിന്
തയ്യറാക്കുന്ന വിധം
ചിയാ സീഡ്സ് പാകത്തിനു വെള്ളമൊഴിച്ച് അര മണിക്കൂർ കുതിർക്കുക. വിളമ്പാനുള്ള ഗ്ലാസിൽ തണ്ണിമത്തൻ കഷണങ്ങളാക്കിയതും പുതിനയിലയും ചേർത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് തണ്ണിമത്തൻ ജ്യൂസ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി പാകത്തിന് ഐസ്ക്യൂബ്സും ചേർത്ത് വിളമ്പാം.
STORY HIGHLIGHT: watermelon cooler