നോയിഡ: എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ ഹോസ്റ്റലിൽ വൻ തീപിടുത്തം. ഗ്രേറ്റർ നോയിഡ നോളജ് പാർക്ക് -3ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 160ഓളം പെൺകുട്ടികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണറാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ ഇറങ്ങി അതുവഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കവെ വഴുതി താഴേക്ക് വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന ഒരു എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് നോയിഡ ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു. പിന്നീട് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ അറിയിച്ചു.
content highlight : ac-compressor-blast-in-girls-hostel