കോഴിക്കോട്: പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമർശവുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജിൻ്റെ വിദേശ ബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് കെ ഗണേഷ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ആടുജീവിതത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ ദേശവിരുദ്ധമാണെന്നും ഗണേഷ് ആരോപിച്ചു.
കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് പൃഥ്വിരാജിന്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഗണേഷ് പറഞ്ഞു.