ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയ ഉള്ളിയും പച്ചമുളകും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് അനുയോജ്യമാണ്. അവ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന അച്ചാർ പരിചയപ്പെടാം.
ചേരുവകള്‍
ഉള്ളി- 3
കടുക്- 3 ടേബിൾസ്പൂൺ
ഉലുവ- 1 ടേബിൾസ്പൂൺ
ജീരകം- 1 ടേബിൾസ്പൂൺ
നാരങ്ങാനീര്- 1/2 ടേബിൾസ്പൂൺ
മുളകുപൊടി- 1 ടേബിൾസ്പൂൺ
ഗരംമസാല- 1 ടേബിൾസ്പൂൺ
ഇഞ്ചി- 1 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 2
നല്ലെണ്ണ- 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഉലുവ, കടുക്, ജീരകം എന്നിവ എണ്ണ ചേർക്കാതെ വറുക്കാം. ശേഷം അത് പൊടിച്ചു മാറ്റി വയ്ക്കാം. ഒരു ബൗളിലേയ്ക്ക് ഉള്ളി ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് മല്ലിയില, മുളകുപൊടി, ഗരംസമസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും വറുത്ത് പൊടിച്ച മസാലപ്പൊടികളും, മുളകുപൊടിയും, ഗരംമസാലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. സവാളയിലേയ്ക്ക് ഈ എണ്ണ ഒഴിച്ച് നന്നായി ഇളക്കാം. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം വിളമ്പി കഴിക്കാം.