Recipe

വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ ഒരു കിടിലൻ സംഭാരം തയ്യാറാക്കിയാലോ – Morum vellam

വേനൽ കാലത്ത് ഏറ്റവും ആരോഗ്യകരമായ പാനിയമേതാണെന്ന് ചോദിച്ചാൽ ഏറ്റവും ഉത്തമമായ ഉത്തരം സംഭാരം എന്ന് തന്നെ ആയിരിക്കും. വേനലിൽ ഉണ്ടാകുന്ന ജല ലവണ നഷ്ടം പരിഹരിക്കാൻ സഹായമായ സംഭാരം തയ്യാറാക്കാം.

ചേരുവകൾ

  • പുളിയുള്ള തൈര് -2 കപ്പ്‌
  • വെള്ളം – ആവശ്യത്തിന്
  • ചുവന്നുള്ളി – 4 അല്ലി
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • നാരകത്തിന്റെ ഇല -2
  • കറിവേപ്പില -2 തണ്ട്
  • കാന്താരി മുളക് – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. തൈരിന്റെ പുളിക്കനുസരിച്ച് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം. ശേഷം ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

STORY HIGHLIGHT: Morum vellam