ചേരുവകൾ:
പഞ്ചസാര – 1/2 കപ്പ്
പാൽ – 3 കപ്പ്
കസ്റ്റാർഡ് പൊടി – 1 ടേബിൾസ്പൂൺ
കസ്കസ് – 2 ടേബിൾസ്പൂൺ
ഐസ് ക്യൂബുകൾ
ഉണ്ടാക്കുന്ന വിധം :
1.ചുവട് കട്ടിയുള്ള പാനിൽ പഞ്ചസാരയും 1 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് ചെറുതീയിൽ ക്യാരമൽ ആക്കിയെടുക്കുക .
2.അതിലേക്ക് 3 കപ്പ് പാലും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക .
3. കസ്റ്റാർഡ് പൗഡറിലേക്ക് കുറച്ചു പാലൊഴിച്ചു കട്ടയില്ലാതെ മിക്സ് ചെയ്ത് അതിലേക്ക് ഒഴിച്ചു വീണ്ടും നന്നായിട്ട് തിളപ്പിച്ചെടുക്കുക .പിന്നെ തീ ഓഫാക്കുക .
4. ചൂടാറിയ ശേഷം കുതിർത്ത കസ്കസും ഐസ് ക്യൂബ്സും ചേർത്തിട്ട് സെർവ് ചെയ്യാം