Recipe

ഈ ചൂടിൽ ഈ കിടിലൻ ഡ്രിങ്ക് ആർക്കും ഇഷ്ടമാവും

ചേരുവകൾ: 

 

കൂവപ്പൊടി – 2 ടേബിൾസ്പൂൺ

വെള്ളം – 1 കപ്പ്

പാൽ – 1 1/2 കപ്പ്

വെള്ളം – 1 കപ്പ്

നന്നാരി സിറപ്പ് – 3 ടേബിൾസ്പൂൺ

പഞ്ചസാര – 2 ടേബിൾസ്പൂൺ

കസ്കസ്

 

ഉണ്ടാക്കുന്ന വിധം :

 

കൂവപ്പൊടി ഒരു കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്ത ശേഷം ചെറിയതീയിൽ ഇട്ട് കുറുക്കിയെടുക്കുക അത് തണുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക പിന്നെ അതിലേക്ക് പാലും വെള്ളവും നന്നാറി സർബത്തും ആവശ്യത്തിനനുസരിച്ച് പഞ്ചസാരയും ചേർത്ത്‌ നന്നായി അടിച്ചെടുക്കുക അവസാനം ഐസ് ക്യൂബ്‌സും കുതിർത്തെടുത്തിട്ടുള്ള കസ്കസും ചേർത്ത് സെർവ് ചെയ്യാം