Recipe

ഏതൊക്കെ വെറൈറ്റി ലൈമുകൾ വന്നാലും പൈനാപ്പിൾ ലൈം ഒന്ന് വേറെ തന്നെയാണ് .

ചേരുവകൾ : 

 

പൈനാപ്പിൾ -5-6 പീസ്

ചെറുനാരങ്ങ -1

ഇഞ്ചി – ചെറിയ പീസ്

പൊതിന -4-5 ഇല

പഞ്ചസാര – ആവശ്യത്തിന്

വെള്ളം

 

ഉണ്ടാക്കുന്ന വിധം :

 

ഒരു മിക്സിയുടെ ജാറിലേക്ക് പൈനാപ്പിൾ ,ഒരു ചെറുനാരങ്ങയുടെ നീര് മുഴുവനായിട്ടും ഒഴിച്ച് കൊടുക്കുക ഇഞ്ചി ,പൊതിന ,ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് അടിച്ചെടുക്കുക . ⁠അരിച്ച ശേഷം കുതിർത്തെടുത്ത കസ്കസ് (നിർബന്ധമില്ല ) ,ഐസ്‌ക്യൂബ്സ് ചേർത്ത് സെർവ് ചെയ്യാം