Recipe

തണ്ണിമത്തനും നാരിങ്ങയും ചേർത്ത് കിടിലൻ ഒരു ഡ്രിങ്ക്

 

ചേരുവകൾ :

 

തണ്ണിമത്തൻ-2 കപ്പ്

പുതിനയില-5 ഇല

നാരങ്ങാനീര് -1/2 മുറി

പഞ്ചസാര-3 ടേബിൾസ്പൂൺ

ഉപ്പ്-2 നുള്ള്

വെള്ളം

ഐസ് ക്യൂബുകൾ

കസ്കസ്

 

ഉണ്ടാക്കുന്ന വിധം :

 

1. തണ്ണിമത്തനും പൊതിന ഇലയും നാരങ്ങാ നീരും പഞ്ചസാരയും ഉപ്പും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അടിച്ചെടുക്കുക .

2. ⁠അരിച്ചതിന് ശേഷം ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള തണ്ണിമത്തനും കുതിർത്തെടുത്ത കസ്കസും ഐസ്‌ക്യൂബ്‌സും ചേർത്ത് സെർവ് ചെയ്യാം