ആഹാരത്തിലും ആരോഗ്യസംരക്ഷണത്തിലും എള്ളിന് വളരെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് റാഗിയും എന്നാൽ ഇത് രണ്ടും കൊണ്ടൊരു റാഗി എള്ളുണ്ട.
ചേരുവകൾ
എള്ള് വറുത്തുപൊടിച്ചത് – രണ്ടുകപ്പ്
റാഗി വറുത്തുപൊടിച്ചത് – രണ്ടുകപ്പ്
വറുത്തുപൊടിച്ച കപ്പലണ്ടി – മുക്കാൽ കപ്പ്
അണ്ടിപ്പരിപ്പ് പൊടിയാക്കിയത് – മുക്കാൽ കപ്പ്
നാളികേരം – ഒരെണ്ണം ചിരവിയത്
നെയ്യ് – രണ്ട് ടീസ്പൂൺ
ശർക്കരപ്പാനി – 750 മില്ലി
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
ചുക്കുപ്പൊടി – ഒരു ടീസ്പൂൺ
ജീരകപ്പൊടി – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ചിരകി വെച്ചിട്ടുള്ള നാളികേരം ചേർത്ത് നന്നായി ഇളക്കുക. ഇത് സ്വർണം നിറം ആകുമ്പോൾ ശർക്കര പാനി അതിലേക്കു ഒഴിച്ച് ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കുക. ശേഷം കപ്പലണ്ടി പൊടിച്ചതും അണ്ടിപ്പരിപ്പ് പൊടിച്ചതും അതിലേക്ക് ചേർക്കുക. നൂൽ പരുവം ആകുമ്പോൾ ഏലയ്ക്കാപ്പൊടി ചുക്കുപൊടി ജീരകപ്പൊടി എന്നിവ ചേർക്കുക. ചൂടാറുന്നതിനു മുൻപ് തന്നെ കയ്യിൽ നെയ് പുരട്ടി ഉരുട്ടിയെടുക്കുക.
STORY HIGHLIGHT: Ragi ellunda