Kerala

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ | Pathanamthitta

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരെയാണ് കുടുംബം ഇന്നലെ ആരോപണങ്ങൾ ഉന്നയിച്ചത്. ട്രെയിനിം​ഗ് സമയം മുതൽ തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇന്നലെ സുകാന്തിനെ തേടി ‌പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.

ആണ്‍ സുഹൃത്ത് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.