വിവാദങ്ങൾ കുത്തൊഴുക്കു പോലെ വന്നതിനു പിന്നാലെ എമ്പുരാനെ കുറിച്ച് നിർണായക പ്രഖ്യാപനവുമായി സംവിധായകൻ പൃഥ്വിരാജ്. 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം കയറിയെങ്കിലും ഒന്നിനു പിന്നാലെ ഒന്നായി വന്ന വിവാദം സിനിമയെ സമ്മർദ്ദത്തിലാക്കി. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വിഷ്വൽസ് ചേർത്തൊരു ഡോക്യുമെന്ററി നിർമിക്കാൻ ഒരുങ്ങുകയാണ് താരം.
ഒമ്പതോളം വ്യത്യസ്‍ത സ്ഥലങ്ങളിലും ചിത്രീകരിച്ചു. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നും പറയുന്നു. കാരണം ഒരുപാട് ഫിലിം മക്കേഴ്‍സിന് അത് സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും എന്നും വ്യക്തമാക്കുന്ന എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ്.
ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
content highlight: Empuran movie