കാസര്‍കോഡ്: ബൈക്ക് യാത്രയ്ക്കിടെ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസര്‍കോഡ്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കരിവെള്ളൂരിലെ വിനീഷ് (34) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.30 ഓടെ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് അപകടം. സ്റ്റേഷനിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിച്ചത്. വിനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം കാഞ്ഞഞ്ഞാടുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.