Kerala

കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആശ പ്രവർത്തകർക്ക് അധിക വേതനം നൽകണം; കെപിസിസി | KPCC

തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് അധിക വേതനം നൽകാൻ നിർദേശവുമായി കെപിസിസി. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദേശം നൽകി.

അധിക വേതനത്തിന് ബജറ്റിൽ തുക വകയിരുത്താനും നിർദ്ദേശമുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് അധിക വേതനം നൽകണം. ഇത് ആശാ പ്രവർത്തകർക്ക് ആശ്വാസമാകുമെന്നും കെപിസിസി സർക്കുലർ വ്യക്തമാക്കുന്നു.