മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ നരേന്ദ്രമോദി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തും ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി .
ആര്‍എസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു പ്രധാനമന്ത്രി ശിലയിടും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി വേദി പങ്കിടും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും അവസാനം ഒരുമിച്ച് പങ്കെടുത്തത്. ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.