മുംബൈ: മഹാരാഷ്ട്രയിലെ പള്ളിയിൽ ജലാസ്റ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഒരാൾ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവൻ പുലർച്ച നാലോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.