കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനെെല്‍ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.
ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും. നടപടിയുടെ ഭാഗമായി വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിയും ആൾമാറാട്ടം നടത്തിയ ആളും താമസിക്കുന്നത് ഒരേ ഹോസ്റ്റലിൽ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഇരുവരും കടമേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ ആണ്. ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഇസ്മയിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.