പഴയ പാട്ടുകളെക്കുറിച്ച് സംസാരിച്ചും, പാട്ടുകൾ പാടിയും മമ്മൂട്ടി, ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ് പിഷാരടി, ബാബുരാജ് എന്നിവർ ഒന്നിച്ച എഎംഎംഎയുടെ അമ്മ മെഹ്ഫിൽ ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മമ്മൂട്ടിയുടേയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ഈ വീഡിയോയോ പുറത്തിറങ്ങിയിരിക്കുന്നത്. ‘ മമ്മൂട്ടിയെ കണ്ടപ്പോൾ തന്നെ ഒരു സന്തോഷം’, ‘ഇക്കാ യെ കണ്ടിട്ട് എത്ര ദിവസം ആയി’, ‘മമ്മൂക്കാനെ ഇങ്ങനെ കണ്ടിരിക്കാൻ എന്ത് ഭംഗിയാണ്’, ഇങ്ങനെ ആരാധകരുടെ സ്നേഹം നിറഞ്ഞ വാക്കുകളാൽ സമ്പന്നമാണ് കമൻ്റ് ബോക്സ്.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
content highlight: AMMA Mehfil