ന്യൂഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമർശനം തുടർന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. പൃഥ്വിരാജിൻ്റേത് ദേശവിരുദ്ധരുടെ ശബ്ദമാണ്. സേവ് ലക്ഷദ്വീപ് ക്യാംപയിനിന്റെ പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെയും പിന്തുണച്ചിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും നടനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ഓർഗനൈസർ എഴുതുന്നു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം പാലിക്കുകയാണ്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ഓർഗനൈസർ വിമർശിച്ചു.