പനീർ ഉണ്ടോ? കിടിലൻ സ്വാദിൽ ഒരു പനീർ റെസിപ്പി നോക്കാം. രുചികരമായ പനീര്‍ ഫ്രൈ തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം പനീര്‍ ചെറിയ ക്യൂബുകളാക്കി മുറിച്ചെടുക്കാം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഉപ്പ് എന്നിവ നന്നായി ചേര്‍ത്തിളക്കി പേസ്റ്റാക്കി ഇതില്‍ പുരട്ടിവെക്കുക. അഞ്ചു മിനിറ്റ് മാരിനേറ്റ് ചെയ്യാന്‍ വെക്കണം. ശേഷം ഒരു പാത്രത്തില്‍ കോണ്‍ഫ്ളോര്‍, പാല്‍, ഗരം മസാല, കുരുമുളക്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക.ഇതില്‍ പനീര്‍ കഷ്ണങ്ങള്‍ മുക്കി, ബ്രെഡ്ക്രംബ്സില്‍ പൊതിയുക, ശേഷം സ്വര്‍ണ്ണനിറമാകുന്ന പാകത്തില്‍ നന്നായി വറുത്തെടുക്കാം.