Kerala

ലഹരി മാഫിയക്ക് അടൂർ നഗരസഭാ അധ്യക്ഷയുടെ ഒത്താശയെന്ന ആരോപണം; സിപിഎം നേതൃതം ഇടപെട്ടതോടെ പരസ്യമായി പിൻവലിച്ച് കൗൺസിലർ | Adoor CPM

പത്തനംതിട്ട : അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗൺസിലർ.

പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു.

ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം.