India

മോദി ആർ‌എസ്‌എസ് ആസ്ഥാനത്തെത്തിയത് വിരമിക്കൽ അറിയിക്കാനെന്ന് സഞ്ജയ് റാവത്ത് | Sanjay Ravat

നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർ‌എസ്‌എസ് ഓഫീസിൽ പോയത് മോഹൻ ഭാഗവതിനെ വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

“പ്രധാനമന്ത്രി മോദി വിരമിക്കൽ പ്രഖ്യാപിക്കാനാണ് ആർ‌എസ്‌എസ് ഓഫീസിലേക്ക് പോയത്. എന്റെ അറിവിൽ 10-11 വർഷത്തിനിടെ അദ്ദേഹം ഒരിക്കലും ആർ‌എസ്‌എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല”, അദ്ദേഹം പറഞ്ഞു. അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029-ലെ തിരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.