യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്‌ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്‌ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ ഷംസി അന്തരിച്ചു.
ഇതേ തുടർന്ന് ഭരണാധികാരിയുടെ കാര്യാലയം ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളിൽ പതാകകൾ താഴ്ത്തിക്കെട്ടും. ഉമ്മുൽഖുവൈനിലെ അൽ റാസ് ഏരിയയിലുള്ള ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ച നമസ്കാരത്തിന് ശേഷം മൃതദേഹം ഖബറടക്കും.