അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായിരുന്നു. പോത്ത് വിരണ്ടോടിയതോടെ നാട്ടുകാരും ഭയപ്പാടോടെ ചിതറിയോടി. റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും പോത്ത് തകർത്തു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം സമീപത്തെ സർവീസ് സ്റ്റേഷന്റെ വാട്ടർ ടാങ്കറിൽ വീണ പോത്തിനെ മറ്റൊരു സ്ഥലത്തെത്തിച്ച് അറുക്കുകയായിരുന്നു.