മലപ്പുറം കാടാമ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റില്‍ വീണ് അച്ഛനും മകനും മരിച്ചു. മാറാക്കര സ്വദേശി ഹുസൈന്‍ , മകന്‍ ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് മടങ്ങവേ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് വീഴുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.