Recipe

ഈ ചൂടത്ത് തണ്ണിമത്തൻ ഉപയോഗിച്ച് ഒരു സിംപിൾ ഐസ്ക്രീം തയ്യാറാക്കാം – watermelon ice cream

ഈ ചൂടത്ത് ഐസ്ക്രീം ഒരു നല്ല ചോയ്‌സ് തന്നെയാണ്. ഇന്ന് പല വെറൈറ്റി ഐസ്ക്രീം കടകളിൽ സുലഭമാണ്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു വെറൈറ്റി തണ്ണിമത്തൻ ഐസ്ക്രീം.

ചേരുവകൾ

  • തണ്ണിമത്തൻ – 1 കപ്പ്
  • ഫ്രെഷ് ക്രീം – 1 കപ്പ്
  • മിൽക്ക് മെയ്ഡ് – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ രണ്ടായി മുറിച്ച് കാമ്പ് ചിരണ്ടിയെടുത്ത് മിക്സിയിൽ ഇട്ട് ഫ്രെഷ് ക്രീം, മിൽക്ക് മെയ്ഡ് എന്നിവയും ചേർത്ത് അടിച്ചെടുക്കുക. ശേഷം കാമ്പ് ചുരണ്ടിയെടുത്ത തണ്ണിമത്തന്റെ തോടിലേക്ക് ഒഴിച്ചെടുക്കുക. ശേഷം അത് ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്ത് എടുക്കുക. തണ്ണിമത്തൻ ഐസ്ക്രീം തയ്യാർ.

STORY HIGHLIGHT: watermelon ice cream