Recipe

ബ്രോക്ക്ഫാസ്റ്റ് ഓട്സ് കൊണ്ട് അൽപം സ്പെഷ്യലാക്കാം – Oats Chilla Recipe

ദോശയും ഇഡ്ഡലിയും ചപ്പാത്തിയും കഴിച്ച് മടുത്തവർക്ക് ഓട്സ് കൊണ്ടൊരു വെറൈറ്റി ഐറ്റം. ദോശയുടെ മറ്റൊരു വേർഷനായ അടിപൊളി ഇൻസ്റ്റൻ്റ് ബ്രേക്ക്ഫാസ്റ്റാണിത്.

ചേരുവകൾ

  • ഓട്സ് – രണ്ട് കപ്പ്
  • കടലമാവ് – ഒരു കപ്പ്
  • തൈര് – അര കപ്പ്
  • പച്ചമുളക് ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ
  • പനീർ
  • കാരറ്റ്
  • കാപ്സിക്കം
  • സവാള
  • എണ്ണ – അൽപ്പം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് – അൽപ്പം
  • വെള്ളം – മാവ് കലക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓട്സ്സിലേയ്ക്ക് കടലമാവ്, തൈര്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ പച്ചമുളക് ഇഞ്ചി പേസ്റ്റ് എന്നിവ കൂടി ചേർത്ത് മാവ് അരച്ചെടുക്കാം. ശേഷം കാരറ്റ്, കാപ്സിക്കം, സവാള, എന്നിങ്ങനെ ലഭ്യമായ പച്ചക്കറികളും പനീറും ചെറുതായി അരിഞ്ഞെടുക്കാം.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കാം. ഇതിന് മുകളിലായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ വച്ചു കൊടുക്കാം. അൽപം കുരുമുളകുപൊടി കൂടി ചേർത്ത് അരികുകൾ ഒട്ടിച്ചെടുക്കാം. ശേഷം ആവശ്യാനുസരണം മുറിച്ചു കഴിക്കാം.

STORY HIGHLIGHT: Oats Chilla Recipe