Kerala

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 കാരൻ ജീവനൊടുക്കിയ നിലയിൽ | Wayanad

കൽപറ്റ: കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ(18) ആണ് മരിച്ചത്.

കൽപറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ് പെൺകുട്ടിയെയും യുവാവിനെയും കാണാതായിരുന്നു.

അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)