Food

ഈ ഒരു മുളക് ചമ്മന്തി മാത്രം മതി വയറുനിറയെ ചോറുണ്ണാം..

വയറുനിറയെ ചോറുണ്ണാൻ ഒരു മുളക് ചമ്മന്തി ഉണ്ടാക്കിയാലോ? രുചികരമായ മുളക് ചമ്മന്തിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചുവന്നുള്ളി
  • വാളൻപുളി
  • വറ്റൽമുളക്
  • വെളിച്ചെണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം അടികട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കണം. അതിലേയ്ക്ക് വറ്റൽമുളക് ചേർത്ത് വറുത്ത് മാറ്റാം. വറ്റൽമുളക് കരിഞ്ഞു പോകാതെ നോക്കണം. അതേ എണ്ണയിലേയ്ക്ക് ചുവന്നുള്ളിയും വാളൻപുളിയും ചേർത്തു വഴറ്റാം. ചുവന്നുള്ളിയും നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം അടുപ്പണച്ച് തണുക്കാൻ വെയ്ക്കാം. വറുത്തെടുത്ത വറ്റൽമുളകിലേയ്ക്ക് ചുവന്നുള്ളിയും, വാളൻപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം.