പാലൻപൂർ: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 മരണം. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
“സംഭവത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്,” ബനസ്കന്ത പൊലീസ് സൂപ്രണ്ട് അക്ഷയ്രാജ് മക്വാന പറഞ്ഞു.